കൊല്ലത്ത് വീണ്ടും തെരുവുനായ ആക്രമണം

10:43 AM May 08, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

കൊല്ലത്ത് വീണ്ടും തെരുവുനായ ആക്രമണം. ഓയൂര്‍ മൈലോട് സ്വദേശി സരസ്വതിയമ്മയെ തെരുവ് നായകള്‍ കൂട്ടത്തോടെയെത്തി ആക്രമിച്ചു. നിലത്ത് വീണ സരസമ്മയുടെ കണ്ണിനും കാലിനും കൈക്കും പരിക്കേറ്റു. നാട്ടുകാര്‍ ഓടിക്കൂടിയതോടെ നായകള്‍ ഓടി രക്ഷപെട്ടു. സരസ്വതി അമ്മ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.