തിരുവനന്തപുരം: നിലവിലെ ചാമ്പ്യന്‍മാരായ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് കെസിഎല്‍ ഫൈനലിൽ. ഇതോടെ രണ്ടാം സീസണില്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ടീമായി കൊല്ലം സെയ്‌ലേഴ്‌സ്. വെള്ളിയാഴ്ച നടന്ന ആദ്യ സെമിയില്‍ തൃശൂര്‍ ടൈറ്റന്‍സിനെതിരേ 10 വിക്കറ്റ് ജയത്തോടെയാണ് തുടര്‍ച്ചയായ രണ്ടാം സീസണിലും കൊല്ലം ഫൈനലിൽ കടന്നത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സിനെ 17.1 ഓവറില്‍ വെറും 86 റണ്‍സിന് ഓള്‍ഔട്ടാക്കിയ കൊല്ലം, മറുപടി ബാറ്റിങ്ങില്‍ വെറും 9.5 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ലക്ഷ്യത്തിലെത്തി.അര്‍ധ സെഞ്ചുറി നേടിയ ഭരത് സൂര്യയും അഭിഷേക് നായരുമാണ് കൊല്ലത്തിന് അനായാസ ജയം സമ്മാനിച്ചത്. 31 പന്തില്‍ നിന്ന് മൂന്നു സിക്‌സും ഏവ് ഫോറുമടക്കം 56 റണ്‍സോടെ പുറത്താകാതെ നിന്ന ഭരതാണ് കൊല്ലത്തിന്റെ ടോപ് സ്‌കോറര്‍. 28 പന്തുകള്‍ നേരിട്ട അഭിഷേക്, ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 32 റണ്‍സെടുത്തു.