കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക്കിനെതിരെ ലൈംഗിക അതിക്രമം ആരോപിച്ചുള്ള വീഡിയോ ഷിംജിത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെ തുടർന്നാണ് മനംനൊന്ത് യുവാവ് ജീവനൊടുക്കിയത്.
More News :
ഈ സംഭവത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട ഷിംജിത നിലവിൽ മഞ്ചേരി ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. ഇന്നാണ് ജാമ്യാപേക്ഷ കോടതി പരിഗണിക്കേണ്ടിയിരുന്നത്. എന്നാൽ, നടപടികൾ തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. കേസിൽ കോടതിയുടെ അടുത്ത വിധി നിർണായകമാകും.