റെക്കോർഡ് നേട്ടവുമായി KSRTC

03:35 PM Sep 09, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വരുമാന നേട്ടം കൈവരിച്ച് കെ.എസ്.ആര്‍.ടി.സി. കഴിഞ്ഞ ദിവസമാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10 കോടി  രൂപ കെ.എസ്.ആര്‍.ടി.സി നേടിയത്. 22,123 രൂപയാണ് ഒരു ബസില്‍ നിന്ന് മാത്രം ഒറ്റ ദിവസകൊണ്ട് നേടിയ കളക്ഷൻ. ശബരിമല സീസണിലെ 9.22 കോടി രൂപയായിരുന്നു ഇതുവരെ കെ എസ് ആർ ടി സിക്ക് ലഭിച്ചിട്ടുള്ള റെക്കോർഡ് വരുമാനം. അത് മറികടന്നാണ് പുതിയ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.