വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവതിക്ക് പിന്നിൽ വൻ സംഘം.കൊച്ചിയിലെ റിക്രൂട്ട്മെന്റ് ഏജന്‍സി ഉടമയായ കാര്‍ത്തികക്ക് കൂടുതൽ പേരുടെ സഹായം ലഭിച്ചെന്ന് പൊലീസ്. തട്ടിയെടുത്ത പണം ബനാമി നിക്ഷേപങ്ങൾ ആക്കി മാറ്റിയിട്ടുണ്ട്.. കാർത്തികയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് നിലവിലെ നീക്കം. തൃശൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ ഓവര്‍സീസ് എജുക്കേഷണനല് കണ്‍സല്‍റ്റന്‍സി എന്ന സ്ഥാപനം നടത്തുന്ന കാര്‍ത്തിക പ്രദീപിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റു ചെയ്തത്. യുക്രെയ്നിൽ ഡോക്ടറാണെന്നാണ് പറഞ്ഞാണ് കാർത്തിക തട്ടിപ്പ് നടത്തിയത്. യുകെയില്‍ സോഷ്യല്‍ വര്‍ക്കര്‍ ജോലി വാഗ്ദാനം ചെയ്ത് പല തവണയായി 5.23 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കേസ്.