ഗർഭിണിയായ ഭാര്യക്ക് മുൻപിൽ ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടെ കഴുത്തിൽ കയർ മുറുകി യുവാവ് മരിച്ചു

06:59 PM May 17, 2025 | വെബ് ടീം

കണ്ണൂരിൽ ഗർഭിണിയായ ഭാര്യക്ക് മുൻപിൽ ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടെ കഴുത്തിൽ കയർ മുറുകി യുവാവ് മരിച്ചു. തായത്തെരു സ്വദേശി സിയാദാണ് മരിച്ചത്. ഭാര്യയുമായി ഉണ്ടായ തർക്കത്തെ തുടർന്ന് പേടിപ്പിക്കാൻ കഴുത്തിൽ കയറിട്ടപ്പോൾ കയറി നിന്ന സ്റ്റൂൾ ഒടിഞ്ഞുവീണ് കയർ മുറുകുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയവർ സിയാദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറായ സിയാദ് രണ്ട് കുട്ടികളുടെ പിതാവാണ്.