+

മദ്യപാനത്തിനിടെയുണ്ടായ തർക്കം; ജേഷ്ഠൻ അനുജനെ കൊലപ്പെടുത്തി

തൃശൂർ പുതുക്കാട് ആനന്ദപുരത്ത് സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ ജ്യേഷ്ഠൻ അനുജനെ  കൊലപ്പെടുത്തി. ആനന്ദപുരം സ്വദേശി 29 വയസ്സുള്ള  യദുകൃഷ്‌ണൻ  ആണ് മരിച്ചത്. സംഭവത്തിന് ശേഷം ജ്യേഷ്ഠൻ വിഷ്‌ണു രക്ഷപ്പെട്ടു. 


ഇന്നലെ രാത്രി ആനന്ദപുരം കള്ള് ഷാപ്പിലാണ് സംഭവം നടന്നത്. ഇവരുടെ വീട്ടിൽ വെച്ച് അന്നേ ദിവസം രണ്ടാനച്ചനുമായി വിഷ്ണു തർക്കം നടന്നിരുന്നു.കുറച്ച് ദിവസങ്ങൾക്ക് മുൻപ് ജ്യേഷ്ഠനും അനുജനും തമ്മിലും തർക്കം നടന്നിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് കഴിഞ്ഞ ദിവസം ഷാപ്പിൽ വച്ച് വീണ്ടും തർക്കം ഉടലെടുത്തത്. ഷാപ്പിൽ നിന്നും കള്ളുകുപ്പിയും, പട്ടികയും   എടുത്താണ് ജ്യേഷ്ഠൻ വിഷ്ണു അനുജൻ യദുകൃഷ്ണൻ്റെ തലയിലും ദേഹത്തും മർദ്ദിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു.  


ഗുരുതര പരിക്കേറ്റ യദുകൃഷ്ണനെ പിന്നീട് ആംബുലൻസ്  തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കില്ലും രാത്രി 11 മണിയോടെ മരണപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് പുതുക്കാട് പൊലീസ് സ്ഥലത്തെത്തുന്നതിന് മുൻപേ  വിഷ്ണു സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.  വിഷ്ണുവിനായുള്ള അന്വേഷണം പുതുക്കാട് പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.


facebook twitter