+

ഇടുക്കി വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റിൽ നിന്നും യുവാവ് കൊക്കയിൽ വീണു; രക്ഷപ്പെട്ടത് അത്ഭുതകരമായി

ഇടുക്കി വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റിൽ നിന്നും യുവാവ് കൊക്കയിൽ വീണു. ചീങ്കൽസിറ്റി സ്വദേശി സാംസൺ  ആണ് അപകടത്തിലകപ്പെട്ടത്. തൊടുപുഴ ഫയർഫോഴ്സ് എത്തി യുവാവിനെ രക്ഷപെടുത്തി. പുലർച്ചെയാണ് സുഹൃത്തുക്കൾക്കൊപ്പം സാംസൺ കോട്ടപ്പാറയിലെത്തിയത്. പാറയിൽ തെന്നി എഴുപത് അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരാണ് പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചത്. പരിക്കേറ്റ സാംസണെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

facebook twitter