ഗോളില്ലാത്ത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ രണ്ട് ഗോളുകളും പിറന്നത്. സിറ്റിയുടെ യുവതാരം നിക്കോ ഒറെയ്‌ലിയാണ് ഇരട്ട ഗോളുകളുമായി ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഈ സീസണിലെ സിറ്റിയുടെ ആദ്യ പ്രധാന കിരീടനേട്ടമാണിത്.
More News :
ഈ വിജയത്തോടെ മാനേജർ എന്ന നിലയിൽ പെപ് ഗ്വാർഡിയോളയുടെ കിരീടനേട്ടങ്ങളുടെ എണ്ണം 34 ആയി ഉയർന്നു. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പമുള്ള അദ്ദേഹത്തിന്റെ 16-ാമത്തെ മേജർ കിരീടമാണിത്. ഇത് ഒമ്പതാം തവണയാണ് മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ് ലീഗ് കപ്പ് ജേതാക്കളാകുന്നത്. കിരീടനേട്ടത്തോടെ സിറ്റി ആരാധകർ വലിയ ആഘോഷത്തിലാണ്.