ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല പ​ദ​വി; യോ​ഗ്യ​ത​യി​ല്ലാത്ത കോളേജുകളുടെ ​അപേക്ഷ തള്ളി എം.​ജി സ​ർ​വ​ക​ലാ​ശാ​ല

10:19 AM May 06, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല പ​ദ​വി നേ​ടാ​ൻ ശ്ര​മം തു​ട​ങ്ങി​യ ​എയ്ഡഡ് കോ​ള​ജു​ക​ളി​ൽ ഒ​ന്നി​ന്‍റെ അ​പേ​ക്ഷ ത​ള്ളി​ക്ക​ള​യാ​ൻ എം.​ജി സ​ർ​വ​ക​ലാ​ശാ​ല നി​യോ​ഗി​ച്ച വി​ദ​ഗ്​​ധ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട്.  ക​ള​മ​ശ്ശേ​രി രാ​ജ​ഗി​രി സ്കൂ​ൾ ഓ​ഫ്​ സോ​ഷ്യ​ൽ സ​യ​ൻ​സ​സി​നാ​ണ്​ ​ യു​ജിസി​യു​ടെ മാ​ന​ദ​ണ്ഡ പ്ര​കാ​രം ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല പ​ദ​വി​ക്ക്​ അ​പേ​ക്ഷി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ലെ​ന്നു​ക​ണ്ട്​ അ​പേ​ക്ഷ ത​ള്ളി​ക്ക​ള​യാ​ൻ സ​മി​തി റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യ​ത്. സ​ർ​ക്കാ​ർ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ്​ എം.ജി സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റം​ഗ​ങ്ങ​ളും അ​ക്കാ​ദ​മി​ക്​ വി​ദ്​​ഗ​ധ​രു​മ​ട​ങ്ങി​യ സ​മി​തി ര​ണ്ടു​ മാ​സ​ത്തോ​ളം മു​മ്പ്​ കോ​ള​ജി​ലെ​ത്തി സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യ​ത്.