കൊല്ലത്തെ വിദ്യാര്‍ഥിയുടെ മരണവിവരം അറിഞ്ഞിട്ടും പാര്‍ട്ടി പരിപാടിയില്‍ സൂംബാനൃത്തം ചെയ്ത മന്ത്രി ജെ. ചിഞ്ചുറാണിയുടെ പ്രവൃത്തി വിവാദത്തില്‍.വിദ്യാര്‍ഥിയുടെമേല്‍ പഴിചാരിക്കൊണ്ടും അധ്യാപകരെ ന്യായീകരിച്ചുകൊണ്ടും നടത്തിയ പ്രസംഗവും വിവാദത്തിലേക്ക്. തൃപ്പൂണിത്തുറയില്‍ നടന്ന സിപിഐയുടെ വനിതാ സംഗമവേദിയിലായിരുന്നു മന്ത്രി ചിഞ്ചുറാണിയുടെ വിവാദപ്രസംഗവും നൃത്തവും. പരിപാടി ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ പ്രസംഗത്തിലാണ് മന്ത്രി വിവാദ പ്രസ്താവനകള്‍ നടത്തിയത്.