+

ഓട്ടോയിൽ നിന്നിറങ്ങി റോ‍ഡിലേക്ക് ഓടി മൂന്നുവയസ്സുകാരി, ബസ് സഡൻ ബ്രേക്കിട്ടു; ദൈവം സഹായിച്ചെന്ന് ഡ്രൈവർ; അഭ്ഭുതകരം ഈ രക്ഷപ്പെടൽ

കോഴിക്കോട്: ഒരൽപം അമ്പരന്നും ഒട്ട് അത്ഭുതത്തോടും കൂടി മാത്രമേ ഈ ദൃശ്യങ്ങൾ കാണാനാകൂ. സംഭവം നടന്നത്  കൊടിയത്തൂരിലാണ്,   റോഡിലേക്ക് ഓടിയിറങ്ങിയ മൂന്നു വയസ്സുകാരി സ്വകാര്യ ബസ്സിനടിയിൽ പെടാതെ അദ്ഭുതകരമായി രക്ഷപ്പെട്ടതാണ് അമ്പരപ്പിനൊടുവിൽ സന്തോഷം നൽകുന്ന വാർത്ത. കോഴിക്കോട് കൊടിയത്തൂർ റൂട്ടിലോടുന്ന ബസ് ഡ്രൈവർ സിനോജിന്റെ ഇടപെടലാണ് പിഞ്ചു കുഞ്ഞിന്റെ ജീവൻ ഉൾപ്പെടെ നഷ്ടപ്പെടാതെ രക്ഷിച്ചത്. അച്ഛനൊപ്പം ഓട്ടോയിൽ വന്നിറങ്ങിയ കുട്ടി റോഡിനു മറുവശത്തുനിന്ന ബന്ധുക്കളുടെ അടുത്തേയ്ക്ക് ഓടുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. കുട്ടി അപകടത്തിൽനിന്നും രക്ഷപ്പെടുന്ന വിഡിയോ പുറത്തുവന്നു.സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് അഞ്ചു പേർക്ക് പരുക്ക്; കവലൂർ അപകടം അമിത വേഗം മൂലമാണെന്ന് നാട്ടുകാർ 

കോഴിക്കോട് തൊഴിൽ തേടി എത്തിയ ഇതരസംസ്ഥാന തൊഴിലാളിയുടെ കുട്ടിയാണ് അപകടത്തിൽനിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ബസ് ബ്രേക്കിട്ടു നിർത്തിയത് തന്റെ കഴിവല്ലെന്നും ദൈവം സഹായിച്ചതാണെന്നുമാണ് ഡ്രൈവർ പ്രതികരിച്ചത്. ഈ സംഭവത്തിനു ശേഷം രണ്ടു ദിവസം വാഹനം ഓടിക്കുവാൻ കഴിഞ്ഞില്ലെന്നും ബസ് ഡ്രൈവർ സിനോജ് പറഞ്ഞു.

facebook twitter