മിഥുന്റെ സംസ്കാരം ഇന്ന്; അമ്മ ഇന്ന് നാട്ടിലെത്തും

08:15 AM Jul 19, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്‌കാരം ഇന്ന് നടക്കും. ജോലിക്കായി വിദേശത്ത് പോയ അമ്മ സുജ ഇന്ന് നാട്ടിലെത്തും. സുജ എത്തിയതിന് ശേഷം വൈകീട്ടോടെ വീട്ടുവളപ്പിലായിരിക്കും സംസ്‌കാരം. മിഥുന്റെ മരണത്തില്‍ എഇഓ വിദ്യാഭ്യാസ വകുപ്പിന് ഇന്ന് വിശദീകരണം നല്‍കണം. 12 മണിവരെ സ്‌കൂളില്‍ പൊതുദര്‍ശനമുണ്ടാകും. ശേഷം വിലാപയാത്രയായി മിഥുന്റെ മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിലെത്തിക്കും. മന്ത്രിമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും.