കൊല്ലം കൊറ്റങ്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഫോൺ വെളിച്ചത്തിൽ രോഗിയുടെ കാൽ ഡ്രസ്സ് ചെയ്തു

03:51 PM May 07, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

കൊല്ലം കൊറ്റങ്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വൈദ്യുതിയില്ലാത്ത സമയത്ത് മൊബൈൽ ഫോൺ വെളിച്ചത്തിൽ രോഗിയുടെ കാലുകൾ ഡ്രസ്സ് ചെയ്യ്തു. ഇൻവെർട്ടർ സംവിധാനം ഇല്ലാത്തതിനാലാണ് മൊബൈൽ ഫോൺ ഉപയോഗിച്ചതെന്ന് വിശദീകരണം. മാസങ്ങൾക്കു മുമ്പ് ഇതെ ആരോഗ്യ കേന്ദ്രത്തിൽ ഇരുട്ടത്ത് ഇഞ്ചക്ഷൻ എടുത്തത് വലിയ വിവാദമായിരുന്നു.