സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് പരിഹരിക്കാന്‍ നീക്കം; മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും

08:23 AM Jul 19, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

സര്‍വകലാശാല തര്‍ക്കത്തിലെ സമവായ നീക്കത്തിനിടെ മുഖ്യമന്ത്രിയും ഗവര്‍ണറും കൂടിക്കാഴ്ച നടത്താന്‍ സാധ്യത. ഭാരതാംബ വിവാദത്തിലടക്കം വിട്ടുവീഴച ഉണ്ടായേക്കും. ഇന്ന് രാത്രി ഗവര്‍ണര്‍ തിരുവനന്തപുരത്ത് തിരിച്ചെത്തും. മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടേക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു ഇന്നലെ വ്യക്തമാക്കിയിരുന്നു. കേരളസര്‍വകലാശാലയില്‍ രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത തന്റെ നടപടി അംഗീകരിക്കണമെന്ന് മന്ത്രി ബിന്ദുവിനോട് വിസി മോഹനന്‍ കുന്നുമ്മല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആലോചിച്ച് തീരുമാനിക്കാം എന്നാണ് മന്ത്രി മറുപടി നല്‍കിയത്. തന്റെ നടപടി അംഗീകരിക്കാതെ ഒത്തുതീര്‍പ്പിനില്ലെന്ന നിലപാടിലാണ് വിസി.