എന്‍. എച്ച് അന്‍വര്‍ ട്രസ്റ്റ് മാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു ; സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നേടി ആര്‍. ശ്രീകണ്ഠന്‍ നായര്‍

10:49 AM May 02, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

സി.ഒ.എ. യുടെ ആഭിമുഖ്യത്തിലുള്ള എന്‍. എച്ച്. അന്‍വര്‍ ട്രസ്റ്റ് നല്‍കി വരുന്ന ഏഴാമത് എന്‍.എച്ച്. അന്‍വര്‍ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ടെലിവിഷന്‍ മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും 24 ന്യൂസ് ചീഫ് എഡിറ്ററുമായ ആര്‍. ശ്രീകണ്ഠന്‍ നായര്‍ അര്‍ഹനായി. മേയ് 7 ന് 2 മണിക്ക് എറണാകുളം ഗംഗോത്രി ഓഡിറ്റോറിയത്തില്‍ നടക്കുന്ന എന്‍.എച്ച്. അന്‍വര്‍ അനുസ്മരണ പരിപാടിയില്‍ പ്രശസ്ത മധ്യമപ്രവര്‍ത്തകനും ഏഷ്യന്‍ കോളേജ് ഓഫ് ജേര്‍ണലിസം ചെയര്‍മാനുമായ ശശികുമാര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.