കേരളത്തെ ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊലക്കേസിലെ കോടതി വിധി ഇന്ന്. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. 2017 ഏപ്രിൽ അഞ്ചിനാണ് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടിൽ അമ്മ ഡോ. ജീൻ പത്മ, അച്ഛൻ പ്രൊഫ. രാജ തങ്കം, സഹോദരി കരോലിൻ, ബന്ധു ലളിത എന്നിവരെ കേദൽ ജിൻസൻ രാജ കൊലപ്പെടുത്തിയത്.അച്ഛനോടും കുടുംബാംഗളോടുമുള്ള അടങ്ങാത്ത പക കാരണമാണ് കേദൽ നാലു പേരെ കൊന്ന് ചുട്ടെരിച്ചതെന്നാണ് കേസ്.
കൊലപാതകത്തിനു ശേഷം ചെന്നൈയിലേക്ക് പോയ കേദല്‍ തമ്പാനൂരില്‍ മടങ്ങിയെത്തിയയുടനെയായിരുന്നു പൊലീസ് അറസ്റ്റു ചെയ്തത്. ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്നതായിരുന്നു പ്രതി പൊലീസിനോട് പറഞ്ഞമറുപടി. ആദ്യം അമ്മയേയും, പിന്നീട് അഛനേയും അനിയത്തിയേയും കൊന്ന ശേഷം മൃതദേഹങ്ങള്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ചെന്നാണ് കുറ്റപത്രം.
More News :