+

കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ ഇന്ത്യയ്ക്ക് ഇരട്ടസ്വർണം

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ ഇന്ത്യയ്ക്ക് ഇരട്ടസ്വർണം.  ചരിത്രമെഴുതി ഇന്ത്യയുടെ ഹർഷ് സിങ്ങും  അസ്മിത ഡേയും . വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ കാനഡയുടെ ഹെയ്ദി ക്വാച്ചിനെ തോൽപ്പിച്ച് ആണ് അസ്മിത സ്വർണം നേടിയത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്ര നേട്ടവും അവർ സ്വന്തമാക്കി.

പുരുഷൻമാരുടെ 60 കിലോഗ്രാമിലും ഇന്ത്യ സ്വർണം നേടി. ഓസ്‌ട്രേലിയയുടെ ജോഷ്വാ കാറ്റ്‌സിനെ തോൽപ്പിച്ച് ഹർഷ് സിങ്ങാണ് സ്വർണം നേടിയത്.




facebook twitter