+

നീരജ് ചോപ്ര ക്ലാസിക് ജാവലിൻ പോരാട്ടം ഇന്ന് ബംഗളൂരുവിൽ

കായിക ലോകം ആകാംഷയോടെ കാത്തിരിക്കുന്ന നീരജ് ചോപ്ര ക്ലാസിക് ജാവലിന്‍ പോരാട്ടത്തിന് ഇന്ന് ബംഗളൂരു വേദിയാകും. ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ രാത്രി 7 മുതലാണ് മത്സരം. നീരജിനൊപ്പം 2016ലെ ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവ് ജര്‍മ്മിനിയുടെ തോമസ് റഹ്ലര്‍, മുന്‍ ലോക ചാമ്പ്യനും 2016 ഒളിമ്പിക്‌സിലെ വെളളി മെഡല്‍ ജേതാവുമായ കെനിയയുടെ ജൂലിയന്‍ യെഗോ, ഇന്ത്യന്‍ താരങ്ങളായ സച്ചിന്‍ യാദവ്  തുടങ്ങിയവരും മത്സരിക്കുന്നുണ്ട്. മേയ് 24ന് ബംഗളൂരുവില്‍ നടത്താനിരുന്ന എന്‍ .സി ക്ലാസിക്,  ഇന്ത്യ - പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് മാറ്റിയത്. നീരജ് ചോപ്രയുടെ നേതൃത്വത്തില്‍ ജെ.എസ്.ഡബ്ല്യു സ്പോര്‍ട്‌സ്, അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ എന്‍.ജെ ക്ലാസിക് സീസണ്‍ 1 നടത്തുന്നത്.


facebook twitter