യുവജന പ്രക്ഷോഭം തുടരുന്ന നേപ്പാളിന്റെ നിയന്ത്രണം പൂര്‍ണ്ണമായും ഏറ്റെടുത്ത് സൈന്യം. രാജ്യത്ത് നാളെ രാവിലെ ആറ് മണി വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. നിലവില്‍ നേപ്പാളില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. എവിടെയും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അക്രമത്തില്‍ പങ്കെടുത്ത 27 പേരെ അറസ്റ്റ് ചെയ്തുവെന്നും 31 തോക്കുകള്‍ പിടിച്ചെടുത്തുവെന്നും സൈന്യം അറിയിച്ചു. കാഠ്മണ്ഡു ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. സാമൂഹിക മാധ്യമങ്ങള്‍ നിരോധിച്ചതിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ 21 പേരാണ് മരിച്ചത്.