പുതിയ രൂപത്തിലും ഭാവത്തിലും ഇറങ്ങാനൊരുങ്ങി 'കേരള സവാരി'

01:34 PM Apr 30, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

പുതിയ രൂപത്തിലും ഭാവത്തിലും ഇറങ്ങാനൊരുങ്ങി കേരള സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി ആപ്പ് കേരള സവാരി. ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലുമായിരിക്കും പ്രവര്‍ത്തനമാരംഭിക്കുക. ബെംഗളൂരുവിന്റെ നമ്മ യാത്രി യുടെ സഹകരണത്തോടെയാണ് പുതിയ പതിപ്പ് തുടങ്ങുന്നത്. ഓട്ടോയ്‌ക്കൊപ്പം മെട്രോ, ട്രെയിന്‍ എന്നിവയിലും ആപ്പ് ഉപയോഗിക്കാം. ഗതാഗത-തൊഴില്‍ വകുപ്പുകളുടെ സഹായത്തോടെ ആപ് പിന്നീട് മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.