പഹൽഗാം ഭീകരാക്രമണം: കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ദേശീയ സുരക്ഷ ഏജന്‍സി

01:12 PM May 05, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

പഹല്‍ഗാം ഭീകരാക്രണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് ദേശീയ സുരക്ഷ ഏജന്‍സി.ഭീകരര്‍ ഉപയോഗിച്ചിരുന്നത് അമേരിക്കന്‍ നിര്‍മിത എംഫോര്‍ റൈഫിളുകളാണെന്ന് കണ്ടെത്തല്‍.ശാസ്ത്രീയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിത്. അതെസമയം ഭീകരരെ സഹായിക്കുന്നവര്‍ക്കെതിരെ നടപടികള്‍ കടുപ്പിച്ചിരിക്കുകയാണ് ജമ്മു കാശ്മീര്‍ പൊലീസ്.

ഇതുവരെ 2800 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.സംഭവ സ്ഥലത്തു നിന്നും 40 ലധികം വെടിയുണ്ടകളാണ് അന്വേഷണം കണ്ടെത്തിയത്.തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ്ഭീകരര്‍ ഉപയോഗിച്ചിരുന്നത് അമേരിക്കന്‍ നിര്‍മിത എംഫോര്‍ റൈഫിളുകളുകള്‍ ആണെന്നാണ് കണ്ടെത്തിയത്.

2021 വരെ അഫ്ഗാനില്‍ അമേരിക്ക ഉപയോഗിച്ചിരുന്ന റൈഫിളുകളാണ് ഇവ. ഇത് എങ്ങനെ ഭീകരര്‍ ഭീകരരുടെ കൈയില്‍ എത്തി എന്നതിനെ കുറിച്ചാണ് ദേശീയ സുരക്ഷ ഏജന്‍സി അന്വേഷിച്ചു വരുന്നത്.ഭീകരാക്രമണം നടത്തിയ ഭീകരരെ സഹായിക്കുന്നവര്‍ക്കെതിരെ നടപടികള്‍ കടുപ്പിച്ചിരിക്കുകയാണ് ജമ്മു കശ്മീര്‍ പൊലീസ്. 

More News :

ഇതുവരെ 2800 പേരെ കസ്റ്റഡിയിലെടുത്തതായി കശ്മീര്‍ ഐജി വികെ ബിര്‍ദി അറിയിച്ചു. ഇതില്‍ 90 പേര്‍ക്കെതിരെ പി എസ് എ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്.ഭീകരരര്‍ക്ക് സഹായം നല്‍കുന്ന ഓവര്‍ ഗ്രൗണ്ട് വര്‍ക്കേഴ്‌സിനെ തിരിച്ചറിഞ്ഞ് പിടികൂടാനാണ് പ്രത്യേക നടപടിയും പൊലീസ് തുടങ്ങിട്ടുണ്ട്.

അതെസമയം സിന്ധു നദീജല കരാറില്‍ കൂടുതല്‍ നടപടികളുമായി മുന്നോട്ട് പോകുകയാണ് ഇന്ത്യ.ബാഗ്ലിഹാര്‍ ഡാമില്‍ നിന്ന് ജലമൊഴുക്ക് താല്‍ക്കാലികമായി നിറുത്താനാണ് ഇന്ത്യയുടെ തീരുമാനം. ഇന്നലെ ജലമൊഴുക്ക് കുറച്ചിരുന്നു. സ്ഥിതി പരിശോധിക്കാന്‍ അന്‍പതിലധികം എഞ്ചിനീയര്‍മാരെ കശ്മീരിലേക്കയച്ചിട്ടുണ്ട്. നദികളിലെ ജലം ഇന്ത്യയില്‍ തന്നെ ഉപയോഗിക്കാനുളള പദ്ധതി തയ്യാറാക്കും.കിഷന്‍ഗംഗ ഡാമില്‍ നിന്ന് ജലമൊഴുക്ക് തടയുന്നതിനും ഉടന്‍ നടപടിയെടുക്കുമെന്നാണ് സൂചന. 

അതിനിടെയായ തുടര്‍ച്ചയായ പതിനൊന്നാം ദിവസവും നിയന്ത്രണ രേഖയില്‍ പാക് വെടിവെയ്പ്പുണ്ടായി. ബരാമുളള, കുപ്വാര,അഖ്‌നൂര്‍, പൂഞ്ച് തുടങ്ങി എട്ടിടങ്ങളിലാണ് പാക് വെടിവെയ്പ്പുണ്ടായത്. വെടിവയ്പ്പുണ്ടായതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു.പാകിസ്ഥാന്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിനാല്‍ നിയന്ത്രണ രേഖയില്‍ സുരക്ഷ ശക്തമാക്കിട്ടുണ്ട്.ഇതിനിടെ കരസേന, അടിയന്തര സാഹചര്യം നേരിടാനുള്ള മോക്ക് ഡ്രില്‍ നടത്തി. പഞ്ചാബിലെ ഫിറോസ് പൂരിലാണ് മോക്ക് ഡ്രില്‍ നടത്തിയത്.