നിലമ്പൂര്‍ വിധിയെഴുതി, വോട്ടെണ്ണലിന് 3 ദിവസം ബാക്കി. ഉപതെരഞ്ഞെടുപ്പിന് പിന്നാലെ കൂട്ടിക്കിഴിക്കലുമായി മുന്നണികള്‍. മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കാനാകുമെന്ന പ്രതീക്ഷിയിലാണ് യുഡിഎഫ്. എം സ്വരാജിലൂടെ മണ്ഡലം നിലനിര്‍ത്താനാകുമെന്ന് എല്‍ഡിഎഫും കണക്കുകൂട്ടുന്നു. ആവേശം ചോരാതെ 5 മണിക്ക് പോളിങ് 72.10 ശതമാനമാണ്. നിലമ്പൂരിൽ ലോക്സഭാ തിരഞ്ഞെടുപ്പിനെ മറികടക്കുന്ന പോളിങാണ് രേഖപ്പെടുത്തിയത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 71.28%, 2024 ലെ തന്നെ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ 61.46 % എന്നിങ്ങനെയായി. വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ പോളിങ് ശതമാനം.
നിലമ്പൂര്‍ വിധിയെഴുതി, വോട്ടെണ്ണലിന് 3 ദിവസം ബാക്കി
07:52 AM Jun 20, 2025
| വെബ് ടീം