ഒരൊത്തുതീർപ്പിനുമില്ല, മാപ്പ് നൽകില്ല"; നിമിഷപ്രിയ കേസിൽ നിലപാട് കടുപ്പിച്ച് തലാലിന്റെ സഹോദരൻ

10:11 AM Jul 16, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി. നിമിഷപ്രിയക്ക് മാപ്പ് നൽകില്ലെന്നും ഒരു തരത്തിലുള്ള ഒത്തുതീർപ്പിനും തയ്യാറല്ലെന്നും കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദോ മഹ്ദിയുടെ സഹോദരൻ വ്യക്തമാക്കി. ഇതോടെ, ദയാധനം നൽകി നിമിഷയുടെ ജീവൻ രക്ഷിക്കാമെന്നുള്ള പ്രതീക്ഷകൾക്ക് മങ്ങലേറ്റിരിക്കുകയാണ്."എന്റെ സഹോദരനെ അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. ഒരു ഒത്തുതീർപ്പിനും ഞങ്ങൾ തയ്യാറല്ല. വൈകിയാലും ശിക്ഷ നടപ്പാക്കുമെന്നാണ് പ്രതീക്ഷ," എന്ന് തലാലിന്റെ സഹോദരൻ വ്യക്തമാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.