വായ്പ തിരിച്ചടവ് വൈകിയാൽ ഭീഷണി വേണ്ട; ബാങ്കുകൾക്കും റിക്കവറി ഏജൻസികൾക്കും കർശന നിയന്ത്രണങ്ങളുമായി ആർ ബി ഐ; ഇഎംഐ മുടങ്ങിയാല്‍ സ്മാര്‍ട്ട് ഫോണ്‍ ലോക്ക് ആകുമോ? ആര്‍ബിഐയുടെ പുതിയ നിര്‍ദേശങ്ങള്‍

03:33 PM Aug 07, 2026 | വെബ് ടീം

ന്യൂഡൽഹി: വായ്പ തിരിച്ചടവുകളിൽ വീഴ്ച വരുത്തുന്ന ഉപഭോക്താക്കളെ ബാങ്കുകളും റിക്കവറി ഏജൻസികളും (Loan Recovery Rules 2026) മാനസികമായി പീഡിപ്പിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും തടയാൻ പുതിയ കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ ബി ഐ). വായ്പ തിരിച്ചടവ് റിക്കവറി പ്രക്രിയകളിൽ സുതാര്യതയും മാന്യതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ആർ ബി ഐയുടെ ഈ ഇടപെടൽ. 2027 ജനുവരി 1 മുതലാണ് പുതിയ നിയമങ്ങൾ നിലവിൽ വരുന്നത്. (RBI issues strict loan recovery guidelines) Historyവായ്പ (Loan) എടുത്ത വ്യക്തികളുടെ വ്യക്തിസ്വാതന്ത്ര്യം, അന്തസ്സ്, സ്വകാര്യത എന്നിവ സംരക്ഷിക്കുക എന്നതാണ് ആർ ബി ഐ ഇതിലൂടെ ലക്ഷ്യമിടുന്നത്. റിക്കവറി ഏജൻസികളുടെ കടന്നുകയറ്റവും മോശം പെരുമാറ്റവും സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ബാങ്കുകൾക്ക് വ്യക്തമായ ഉത്തരവാദിത്തം നിശ്ചയിച്ചുകൊണ്ട് പുതിയ ഡയറക്ഷൻസ് പുറത്തിറക്കിയത്. മേയ് മാസത്തിൽ പുറത്തുവിട്ട കരട് നിർദ്ദേശങ്ങളിൽ വിവിധ പങ്കാളികളിൽ നിന്ന് ലഭിച്ച അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് അന്തിമ ഉത്തരവ് തയ്യാറാക്കിയിരിക്കുന്നത്.

സന്ദർശന സമയത്തിനും പെരുമാറ്റത്തിനും നിയന്ത്രണം

വായ്പ എടുത്തവരെ ബന്ധപ്പെടുന്നതിനും സന്ദർശിക്കുന്നതിനും കൃത്യമായ സമയക്രമം ആർ ബി ഐ നിശ്ചയിച്ചിട്ടുണ്ട്. രാവിലെ 8:00 മണി മുതൽ വൈകുന്നേരം 7:00 മണി വരെ മാത്രമേ റിക്കവറി ഏജന്റുമാർക്ക് ഉപഭോക്താക്കളെ ഫോണിൽ വിളിക്കാനോ നേരിട്ട് സന്ദർശിക്കാനോ അനുവാദമുള്ളൂ. ഉപഭോക്താവ് പ്രത്യേകം ആവശ്യപ്പെടുകയോ അനുമതി നൽകുകയോ ചെയ്താൽ മാത്രമേ ഈ സമയ പരിധിക്ക് പുറത്ത് ബന്ധപ്പെടാൻ പാടുള്ളൂ.

More News :

കൂടാതെ, ഉപഭോക്താവിന്റെ കുടുംബത്തിൽ ഉണ്ടാകുന്ന മരണങ്ങൾ, മെഡിക്കൽ എമർജൻസികൾ (Medical Emergencies), വിവാഹങ്ങൾ അല്ലെങ്കിൽ സമാനമായ മറ്റ് അടിയന്തിര സാഹചര്യങ്ങൾ എന്നിവയുള്ളപ്പോൾ റിക്കവറി ഏജന്റുമാർ ഉപഭോക്താക്കളെ ബന്ധപ്പെടുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. ഉപഭോക്താവ് തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചായിരിക്കണം ചർച്ചകൾ നടത്തേണ്ടത്. നൽകിയ സ്ഥലത്ത് ഉപഭോക്താവ് തുടർച്ചയായി രണ്ട് തവണയിൽ കൂടുതൽ ഹാജരാകാതിരുന്നാൽ മാത്രമേ താമസസ്ഥലത്തോ ജോലിസ്ഥലത്തോ സന്ദർശനം നടത്താവൂ. 

റിക്കവറി രീതികളിൽ പാലിക്കേണ്ടത് 

റിക്കവറി പ്രക്രിയയിൽ Harsh Methods അഥവാ കഠിനമായ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. ഭീഷണിപ്പെടുത്തൽ, അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കൽ, സോഷ്യൽ മീഡിയ വഴി വ്യക്തിഗത വിവരങ്ങളോ വീഡിയോകളോ ശബ്ദരേഖകളോ പ്രചരിപ്പിക്കൽ, ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും അനാവശ്യ സന്ദേശങ്ങൾ അയക്കൽ എന്നിവ കുറ്റകരമാണ്.

അജ്ഞാത നമ്പറുകളിൽ നിന്നുള്ള ഭീഷണി കോളുകൾ, ഉപഭോക്താവിന്റെ കുടുംബാംഗങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ എന്നിവരെ ശല്യം ചെയ്യൽ, പരസ്യമായി അപമാനിക്കൽ, വസ്തുവകകൾക്കോ പ്രശസ്തിക്കോ കേടുപാടുകൾ വരുത്തുമെന്ന ഭീഷണി, കടത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകൽ എന്നിവയും കർശനമായി വിലക്കിയിട്ടുണ്ട്.

സ്മാര്‍ട്ട് ഫോണ്‍ ഇഎംഐ ആയി വാങ്ങുമ്പോള്‍ അടവ് മുടങ്ങിയാല്‍ വായ്പ നല്‍കിയ സ്ഥാപനത്തിന് ഫോണ്‍ ഉടമയുടെ അനുവാദമില്ലാതെ ലോക്ക് ചെയ്യാന്‍ കഴിയുമോ? ഇത്തരം നിയന്ത്രണങ്ങളില്‍ റിസര്‍വ് ബാങ്ക ഓഫ് ഇന്ത്യ(ആര്‍ബിഐ) പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ്.ഉപയോക്താവിന്റെ എല്ലാ ഡിവൈസും ലോക്ക് ചെയ്യാന്‍ വായ്പാ ദാതാവിന് കഴിയില്ല. ഏത് ഡിവൈസാണോ വായ്പയിലൂടെ വാങ്ങിയത് അതുമാത്രം ലോക്ക് ചെയ്യാനെ കഴിയൂ. കൂടാതെ ഇഎംഐ മുടങ്ങിയാല്‍ ഉടന്‍ തന്നെ ഉപകരണം റിമോട്ട് ആയി നിയന്ത്രിക്കാന്‍ വായ്പ നല്‍കുന്നവര്‍ക്ക് കഴിയില്ല. 30 ദിവസമെങ്കിലും കുടിശ്ശികയായാല്‍ മാത്രമേ ഇനിന് സാധിക്കുകയുള്ളു.

കൂടാതെ ഒറ്റയടിക്ക് ഉപകരണം പൂര്‍ണമായും പ്രവര്‍ത്തനരഹിതമാക്കാന്‍ പാടില്ല. പകരം ഘട്ടം ഘട്ടമായി ചെയ്യാം. വായ്പ 60 ദിവസത്തോളം കുടിശ്ശികയായാല്‍ മാത്രമേ ഉപകരണത്തിന് പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയൂ.ഡിവൈസ് ലോക്ക് ചെയ്താലും അവശ്യ സേവനങ്ങള്‍ പൂര്‍ണമായി ലോക്ക് ചെയ്യാന്‍ വായ്പാ ദാതാവിന് കഴിയില്ല. ഇന്‍കമിങ് ഫോണ്‍ കോളുകള്‍, എസ്എംഎസ് സേവനങ്ങള്‍, എസ്ഒഎസ് ഫങ്ഷനുകള്‍, ജോലിയും തൊഴിലും മുന്നോട്ടുപോകാന്‍ ആവശ്യമായ ഫീച്ചറുകള്‍ എന്നിവ നിര്‍ബന്ധമായും നല്‍കണം.

കൂടാതെ വായ്പയെടുത്തവരുടെ വ്യക്തിഗത വിവരങ്ങളായ കോണ്‍ടാക്റ്റ് ലിസ്റ്റുകള്‍, ഫോട്ടോകള്‍, വിഡിയോകള്‍, എസ്എംഎസ് സന്ദേശങ്ങള്‍, കോള്‍ ലോഗുകള്‍, ലൊക്കേഷന്‍ ഹിസ്റ്ററി, വായ്പ വീണ്ടെടുക്കലുമായി ബന്ധമില്ലാത്ത വ്യക്തിഗത ഡാറ്റ എന്നിവ ഒരുകാരണവശാലും വായ്പ നല്‍കിയവര്‍ക്ക് ലഭിക്കില്ലെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. കൂടാതെ സേവനങ്ങളില്‍ നിയന്ത്രണം ഏര്‍െപ്പടുത്തുന്നതിന് മുമ്പ് വായ്പയെടുത്തവര്‍ക്ക് വിവരം നല്‍കണം. ഇഎംഐ മുടങ്ങിയാല്‍ ഡിവൈസ് റിമോട്ടായി നിയന്ത്രിക്കപ്പെടാനുള്ള സാധ്യത വായ്പ അനുവദിക്കുന്ന സമയത്തുതന്നെ വ്യക്തമായി വെളിപ്പെടുത്തണം.പണമടച്ചതിന് ശേഷം ഒരു മണിക്കൂറിനുള്ളില്‍ ഡിവൈസ് അണ്‍ലോക്ക് ചെയ്യണമെന്നാണ് ആര്‍ബിഐ നിര്‍ദേശം. ഇല്ലെങ്കില്‍ വായ്പ ദാതാവ് നഷ്ടപരിഹാരം നല്‍കണം. ഒരു മണിക്കൂറിന് 250 രൂപ വീതം നഷ്ടപരിഹാരം നല്‍കണം.