മോദിയുടെ നിർദേശം, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ രണ്ട് ദിവസം തിരുവനന്തപുരത്ത്; എത്തിയത് PSLV തുടർപരാജയങ്ങൾ അന്വേഷിക്കാൻ

07:09 PM Feb 03, 2026 | വെബ് ടീം

തിരുവനന്തപുരം: PSLV തുടർപരാജയങ്ങൾ അന്വേഷിക്കാൻ  ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ തിരുവനന്തപുരത്ത് എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരമാണ് ദോവൽ VSSCയിൽ എത്തി ശാസ്ത്രജ്ജരെ കണ്ടത്.. രണ്ട് ദിവസം തലസ്ഥാനത്ത് ഉണ്ടായിരുന്നതായും റിപ്പോർട്ട്.

കുറച്ച് ദിവസങ്ങൾക്ക് മുന്നേയായിരുന്നു ദോവലിന്‍റെ തുമ്പ സന്ദർശനം. ഡൽഹിയിൽ മടങ്ങിയെത്തിയ ദോവൽ, പി എസ് എൽ വിയുടെ തുടർപരാജയങ്ങളിൽ നടത്തിയ അന്വേഷണ റിപ്പോർട്ടും സമർപ്പിച്ചതായാണ് വിവരം. പി എസ് എൽ വിയുടെ തുടർപരാജയങ്ങളിൽ അട്ടിമറിയില്ലെന്നാണ് കണ്ടെത്തലെന്നും സൂചനയുണ്ട്. എന്നാൽ വീഴ്ചയുടെ കാരണങ്ങൾ എന്താണ് എന്നത് സംബന്ധിച്ചുള്ള വിലയിരുത്തലുകൾ ദോവൽ നടത്തിയിട്ടുണ്ട്. 


More News :