+

'വാക്കുകള്‍ക്കതീതം...'; മമ്മൂട്ടിയുടെ തിരിച്ചുവരവില്‍ ചിത്രവുമായി മോഹന്‍ലാല്‍; ഇച്ചാക്കയ്ക്ക് ലാലുവിന്റെ സ്‌നേഹചുംബനം

മാസങ്ങളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്ന മമ്മൂട്ടി തിരികയെത്തുന്നുവെന്ന വാർത്തയും പിന്നാലെ ഉണ്ടായ പ്രതികരണങ്ങളും ആണ് സമൂഹ മാധ്യമങ്ങൾ നിറയെ.മമ്മൂട്ടിയുടെ സന്തത സഹചാരികളായ ആന്റോ ജോസഫും ജോര്‍ജുമാണ് തിരികെയെത്തുന്ന വാർത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

മമ്മൂട്ടിയുടെ തിരിച്ചുവരവില്‍ മോഹന്‍ലാലും സന്തോഷം പങ്കിടുകയാണ്. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള തന്റെ ചിത്രം പങ്കുവച്ചാണ് മോഹന്‍ലാലിന്റെ പ്രതികരണം. വാക്കുകളാല്‍ തന്റെ സന്തോഷത്തെ അറിയിക്കാതെ മമ്മൂട്ടിയ്ക്ക് ഉമ്മ നല്‍കുന്ന ചിത്രമാണ് മോഹന്‍ലാല്‍ പങ്കിട്ടത്. ചിത്രത്തോടൊപ്പം ലവ് ഇമോജിയും മോഹന്‍ലാല്‍ പങ്കിട്ടിട്ടുണ്ട്.

മോഹൻലാൽ പങ്കുവച്ച പോസ്റ്റ് ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം


More News :
facebook twitter