പെരുമ്പാവൂരിൽ റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂര്‍ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി സ്വദേശിനി ആതിരയുടെ മകൻ അവ്യുക്ത് (1) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം.
കുട്ടി മുത്തശ്ശിയോടൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തിൽ റംബൂട്ടാൻ പഴം എടുത്ത് കഴിക്കുകയായിരുന്നു. ഉടൻതന്നെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.