ഓപ്പറേഷന്‍ സിന്ദൂര്‍; കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധി സംഘത്തിന്റെ വിദേശപര്യടനം തുടരുന്നു

09:09 AM May 23, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധി സംഘത്തിന്റെ വിദേശപര്യടനം തുടരുന്നു. ബിജെപി എംപി ബൈജയന്ത് പാണ്ഡേയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ബഹറില്‍ എത്തും. എട്ട് അംഗങ്ങളാണ് സംഘത്തിലുള്ളത്. കുവൈറ്റ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും സംഘം സന്ദര്‍ശിക്കും. ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സംഘം മറ്റന്നാള്‍ യാത്ര തിരിക്കും.