ഓപ്പറേഷൻ സിന്ദൂർ വിജയകരം; അവസാനിപ്പിച്ചിട്ടില്ല; ദൗത്യം തുടരുന്നതായും വ്യോമസേന

01:47 PM May 11, 2025 | വെബ് ടീം

ന്യൂഡല്‍ഹി: ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായി നിര്‍വഹിക്കാനായെന്ന് വ്യോമസേന. ദൗത്യങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും വ്യോമസേന എക്‌സിൽ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനു പിന്നാലെയാണ് വ്യോമസേനയുടെ പ്രതികരണം.

‘ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യന്‍ വ്യോമസേനക്ക് ഏൽപ്പിച്ച ദൗത്യങ്ങള്‍ കൃത്യതയോടെയും പ്രൊഫഷനലിസത്തോടെയും വിജയകരമായി നിര്‍വഹിക്കാനായി. ദേശീയ ലക്ഷ്യങ്ങള്‍ക്കനുസൃതമായി, തികഞ്ഞ ആസൂത്രണത്തോടെയും രഹസ്യസ്വഭാവത്തോടെയുമാണ് ഓപ്പറേഷനുകള്‍ നടത്തിയത്. ഓപ്പറേഷൻ ഇപ്പോഴും തുടരുന്നതിനാല്‍, വിശദമായ വിവരങ്ങൾ വൈകാതെ ലഭ്യമാക്കും. അഭ്യൂഹങ്ങളില്‍നിന്നും സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍നിന്നും ഏവരും വിട്ടുനില്‍ക്കണമെന്ന് ഐ.എ.എഫ് അഭ്യര്‍ഥിക്കുന്നു’ -വ്യോമസേന എക്‌സില്‍ കുറിച്ചു.


More News :