കേന്ദ്ര ബജറ്റിലെ അവഗണന; പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം

10:06 AM Feb 02, 2026 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

കേന്ദ്ര ബജറ്റിലെ അവഗണനയ്‌ക്കെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം.  ബജറ്റിലെ അഗവണനയെക്കുറിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് പാര്‍ലമെന്റില്‍ സംസാരിക്കും. ഇന്ന് പാര്‍ലമെന്റില്‍ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ച തുടരും. 3 ദിവസസം കൊണ്ട് നന്ദി പ്രമേയ ചര്‍ച്ച പൂര്‍ത്തിയാകും. 4 ന് പ്രധാനമന്ത്രി മറുപടി പറയും. 5 മുതലാണ് ബജറ്റിന്‍മേലുള്ള ചര്‍ച്ച തുടങ്ങുക. 11 ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ മറുപടി പറയും.