ലോക്സഭയിൽ പ്രതിഷേധം; ഹൈബി ഈഡനും ഡീൻ കുര്യാക്കോസും അടക്കമുള്ള പ്രതിപക്ഷ എംപിമാർക്ക് സസ്‌പെൻഷൻ

03:25 PM Feb 03, 2026 | വെബ് ടീം

ന്യൂഡൽഹി: ലോക്സഭയിലെ  പ്രതിഷേധത്തിൽ നടപടി.ഹൈബി ഈഡനും ഡീൻ കുര്യാക്കോസിനും അടക്കമുള്ള പ്രതിപക്ഷ എംപിമാർക്ക്  സസ്‌പെൻഷൻ.സംഭവങ്ങളുടെ തുടക്കം  ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വീണ്ടും തടഞ്ഞതോടെയാണ്. ഇന്ത്യ-ചൈന വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് സ്പീക്കറുടെ ചുമതലയുണ്ടായിരുന്ന കൃഷ്ണപ്രസാദ് തെന്നേതി പ്രസംഗം തടഞ്ഞത്. സ്പീക്കറുടെ ചെയറിലേക്ക് പേപ്പര്‍ കീറി എറിഞ്ഞ് പ്രതിഷേധിച്ചതിന് പിന്നാലെ ഹൈബി ഈഡന്‍ ഉള്‍പ്പെടെ  പ്രതിപക്ഷ എംപിമാരെ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ബഹളത്തിനൊടുവില്‍ സഭ ഇന്നത്തേക്ക് പിരിഞ്ഞു.


More News :