ന്യൂഡൽഹി: ലോക്സഭയിലെ പ്രതിഷേധത്തിൽ നടപടി.ഹൈബി ഈഡനും ഡീൻ കുര്യാക്കോസിനും അടക്കമുള്ള പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ.സംഭവങ്ങളുടെ തുടക്കം ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വീണ്ടും തടഞ്ഞതോടെയാണ്. ഇന്ത്യ-ചൈന വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് സ്പീക്കറുടെ ചുമതലയുണ്ടായിരുന്ന കൃഷ്ണപ്രസാദ് തെന്നേതി പ്രസംഗം തടഞ്ഞത്. സ്പീക്കറുടെ ചെയറിലേക്ക് പേപ്പര്‍ കീറി എറിഞ്ഞ് പ്രതിഷേധിച്ചതിന് പിന്നാലെ ഹൈബി ഈഡന് ഉള്‍പ്പെടെ പ്രതിപക്ഷ എംപിമാരെ സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ബഹളത്തിനൊടുവില്‍ സഭ ഇന്നത്തേക്ക് പിരിഞ്ഞു.