പെഹല്‍ഗാം ഭീകരാക്രമണത്തിൽ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇതിനായി പ്രത്യേക കര്‍മ പദ്ധതി വേണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനാവുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക.