+

ഗാസയില്‍ സമാധാനം പുലരുന്നു; വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചെന്ന് ട്രംപ്

ഗാസയില്‍ സമാധാനം പുലരുന്നു. വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. 60 ദിവസത്തെ വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചതായി ട്രംപ്. ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കുമെന്നും വെടിനിര്‍ത്തല്‍ സമയത്ത് എല്ലാവരുമായി ചര്‍ച്ച നടത്തുമെന്നും ട്രംപ് വ്യക്തമാക്കി. ഹമാസ് വെടിനിര്‍ത്തല്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും യുദ്ധം അവസാനിപ്പിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ പ്രതിനിധികള്‍ ഇസ്രയേല്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ച ഫലപ്രദമായെന്നും ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

facebook twitter