DY ചന്ദ്രചൂഡിനെ ഔദ്യോഗിക വസതിയില്‍നിന്ന് ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി

01:22 PM Jul 06, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ ഔദ്യോഗിക വസതിയില്‍നിന്ന് അടിയന്തരമായി ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി. ഡിവൈ ചന്ദ്രചൂഡിനെ ഒഴിപ്പിക്കണമെന്ന ആവശ്യവുമായി കേന്ദ്രത്തെ സമീപിച്ച് സുപ്രീംകോടതി അഡ്മിനിസ്ട്രേഷന്‍. ചന്ദ്രചൂഡിന്റെ ബംഗ്ലാവ് ഒഴിപ്പിച്ച് കോടതിയുടെ ഭവന സമുച്ചയത്തിലേക്ക് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയിരിക്കുന്നത്. സുപ്രീംകോടതിയിലെ നിലവിലുള്ള ജഡ്ജിമാര്‍ക്ക് മതിയായ താമസസ്ഥലം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.