പ്ലസ് വൺ വിദ്യാർത്ഥിയെ ശുചിമുറിയിലിട്ട് മർദിച്ച് 20 ഓളം പ്ലസ് ടു വിദ്യാർത്ഥികൾ; പൊലീസിൽ പരാതി

07:17 PM Aug 04, 2026 | വെബ് ടീം

കൊച്ചി: റാഗിങ് എതിർത്തതിനെ തുടർന്ന് പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദനം നേരിട്ടതായി പരാതി. പ്ലസ് ടു വിദ്യാർത്ഥികളാണ് ആക്രമണം നടത്തിയത്. ഇരുപതോളം കുട്ടികൾ ചേർന്ന് 16കാരനെ ശുചിമുറിയിലിട്ട് മർദിക്കുകയായിരുന്നു. കിഴില്ലം സെൻ്റ് തോമസ് സ്കൂളിലാണ് ആക്രമണം നടന്നത്.

മർദനമേറ്റ കുട്ടിയുടെ മാതാപിതാക്കൾ കുറുപ്പുംപടി പൊലീസിൽ പരാതി നൽകി.


More News :