പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിദേശപര്യടനത്തിന് പുറപ്പെടും. 8 ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയില്‍ 5 രാജ്യങ്ങളാണ് മോദി സന്ദര്‍ശിക്കുക. മോദിയുടെ ആദ്യ യാത്ര ഘാനയിലേക്ക്. ഇന്ന് വൈകീട്ട് ഘാനയിലെത്തുന്ന മോദി വൈകീട്ട് ഘാന പ്രസിഡന്റുമായി ചര്‍ച്ച നടത്തും. 30 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഘാനയിലേക്ക് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സന്ദര്‍ശനത്തിനെത്തുന്നത്.