+

വ്ളോഗർ മുകേഷ് എം. നായർക്കെതിരേ പോക്സോ കേസ്

വ്ളോഗർ മുകേഷ് എം. നായർക്കെതിരേ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് അർധനഗ്നയാക്കി റീൽസ് ചിത്രീകരിച്ചെന്നും ചിത്രീകരണസമയത്ത് അനുമതിയില്ലാതെ ദേഹത്ത് സ്പർശിച്ചെന്നുമുള്ള പരാതിയിലാണ് പോലീസ് കേസെടുത്തത്. കോവളത്തെ റിസോർട്ടിൽവെച്ച് നടന്ന റീൽസ് ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. 15 വയസ്സുള്ള പെൺകുട്ടിക്ക് നേരേയാണ് അതിക്രമമുണ്ടായത്. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് കോവളം പോലീസ് കേസെടുത്തിരിക്കുന്നത്. നിലവിൽ പെൺകുട്ടിയുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തുകയാണെന്നും കേസിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു



facebook twitter