റഷ്യയില്‍ സമുദ്ര ഭൂകമ്പം

03:46 PM Jul 20, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

റഷ്യയില്‍ സമുദ്ര ഭൂകമ്പം.റിക്ടര്‍ സ്‌കെയില്‍ 7.4 തീവ്രത രേഖപ്പെടുത്തി. റഷ്യയിലെ കാംചത്ക ഉപദ്വീപില്‍ രണ്ട് ഭൂകമ്പങ്ങളാണ് രേഖപ്പെടുത്തിയത്.  സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 20 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രണ്ട് ലക്ഷത്തോളമാണ് ഉപദ്വീപിലെ ജനസംഖ്യ. റഷ്യയിൽ തുടരെ ഭൂചലനങ്ങൾ ഉണ്ടായതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.