രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമല ദര്‍ശനം നടത്തും

10:43 AM May 05, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമല ദര്‍ശനം നടത്തും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തുന്ന രാഷ്ട്രപതി ദ്രൗപതി മുര്‍മു ഈ മാസം 19നാണ് ശബരിമല ദര്‍ശനം നടത്തുക. രാഷ്ട്രപതിഭവനില്‍ നിന്ന് ഇതുസംബന്ധിച്ച അറിയിപ്പ് തിരുവിതാംകൂര്‍ ദേവസ്വം വകുപ്പിന് നല്‍കി. 18 ന് പാല സെന്റ് തോമസ് കോളേജിലെ ജൂബിലി സമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്നായിരിക്കും 19ന് പമ്പയിലെത്തി ശബരിമലയിലേക്ക് പോവുകയെന്നാണ് വിവരം. ആദ്യമായിട്ടാണ് ഒരു രാഷ്ട്രപതി ശബരിമലയിലെത്തുന്നത്.