+

തൃശൂരിൽ സ്വകാര്യബസ് വാഹനങ്ങളില്‍ ഇടിച്ച് അപകടം: 18കാരി ഉൾപ്പെടെ രണ്ട് മരണം, പത്തോളം പേർക്ക് പരിക്ക്

തൃശൂര്‍: പട്ടാമ്പി റോഡിൽ താഴത്തെ പെട്രോൾ പമ്പിനടുത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ച് അപകടത്തില്‍ രണ്ട് പേർ മരിച്ചു.കാറില്‍ യാത്രചെയ്ത വിദ്യാര്‍ഥിനി റിയ ഫാത്തിമ (18) യാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ച സ്ത്രീയും മരിച്ചു. സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല.  പത്തോളം പേർക്ക് പരിക്കേറ്റു. 

ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്കൂട്ടറിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സമീപത്തെ വീടിൻ്റെ മതിലിൽ ഇടിച്ചാണ് ബസ് നിന്നത്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.



More News :
facebook twitter