തീവ്ര വോട്ടര്‍ പട്ടിക പരിക്ഷ്‌ക്കരണം, വോട്ടു മോഷണം എന്നിവയ്ക്ക് എതിരെ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് ഇന്ന് ബിഹാറില്‍ തുടക്കമാകും. 16 ദിവസം നീളുന്ന യാത്ര ബിഹാറിലെ 20 ജില്ലകളിലൂടെ 1300 കിലോ മീറ്റര്‍ സഞ്ചരിക്കും. സാസാരമില്‍ നിന്ന് തുടങ്ങുന്ന യാത്ര ഗയ, മുംഗേര്‍, ഭഗല്‍പുര്‍, കടിഹാര്‍, പുര്‍ണിയ, തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് പാട്‌നയില്‍ സമാപിക്കും. ആര്‍ജെഡി നേതാവ് തേജ്വസി യാദവും രാഹുലിനൊപ്പം യാത്രയില്‍ പങ്കെടുക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും യാത്രയുടെ ഭാഗമാകും.