രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര നാളെ ആരംഭിക്കും. വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം, വോട്ടര്‍ പട്ടികയിലെ ക്രമക്കേട് അടക്കം ഉയര്‍ത്തിയാണ് രാഹുലിന്റെ യാത്ര. നാളെ ആരംഭിക്കുന്ന യാത്രയില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവും രാഹുലിന് ഒപ്പമുണ്ടാകും. ഇന്ത്യാ സഖ്യത്തിലെ മറ്റു നേതാക്കളും പങ്കെടുക്കും. ബിഹാറിലെ സാസാരാമില്‍ നിന്ന് ആരംഭിക്കുന്ന യാത്ര വിവിധ ജില്ലകളിലൂടെ കടന്നു പോകും. അറയില്‍ മുപ്പതാം തീയതിയാണ് യാത്ര സമാപിക്കുക.