റാപ്പ് ഗായകൻ വേടനെ ഇന്ന് കോടതിയിൽ ഹാജരാക്കും

07:33 AM Apr 29, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവുമായി പിടികൂടിയതിന്  പിന്നാലെ വനം വകുപ്പ് കസ്റ്റഡിയിലെടുത്ത റാപ്പ് ഗായകൻ വേടനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പെരുമ്പവൂർ കോടതിയിലാണ് ഹാജരാക്കുക.  വേടൻ്റെ മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വേടനെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തത്. അതേസമയം വേടനും സംഘവും പിടിയിലായത് തീൻ മേശക്ക് ചുറ്റും ഇരുന്ന് കഞ്ചാവ് വലിക്കുന്നതിനിടെയെന്നാണ് എഫ്ഐആർ. പൊലീസ് എത്തുമ്പോൾ മുറിയിൽ നിറയെ പുകയായിരുന്നുവെന്നും എഫ്ഐറിൽ പറയുന്നു.