ആർബിഐ പണനയം: പലിശനിരക്കുകളിൽ മാറ്റമില്ല; വായ്പാനിരക്കുകൾ 5.25 ശതമാനമായി തുടരും

11:19 AM Aug 05, 2026 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

റിസര്‍വ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. പലിശനിരക്കില്‍ മാറ്റമില്ല. ഭവന, വാഹന, വ്യക്തിഗത വായ്പകള്‍ക്ക് പലിശ കൂടില്ല. പലിശ നിരക്ക് 5.25 ശതമാനമായി തുടരും.പശ്ചിമേഷ്യന്‍ പ്രതിസന്ധിയും ക്രൂഡോയില്‍ വിലയിലെ അനിശ്ചിതത്വവുമാണ്പലിശ നിരക്കില്‍ സ്ഥിരത തുടരാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്. സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്കിലും മാറ്റമില്ല. ആഭ്യന്തര വളര്‍ച്ച അനുമാനത്തില്‍ നേരിയ ഉയര്‍ച്ചയാണ് പ്രവചിക്കുന്നത്. 6.6 ശമതമാനമാണ് പുതിയ വളര്‍ച്ചാനിരക്ക്. 10 പോയിന്റ് വർധനയാണ് പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പം ഉയരും. 5.1 ശതമാനാണ് പ്രതീക്ഷിത പണപ്പെരുപ്പം.