ഗൊറില്ല 450-യുടെ കാര്യത്തിൽ റോയൽ എൻഫീൽഡിന്റെ സമീപനം വ്യത്യസ്തമാണ്. തങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റാനാണ് ബ്രാൻഡ് ശ്രമിക്കുന്നത്. റോഡിലിറങ്ങിയാൽ ആരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരു മസ്കുലർ മോഡേൺ റോഡ്സ്റ്ററാണ് ഗൊറില്ല. ഇതിന് സഹായിക്കുന്നത് ബ്രാൻഡ് ഉപയോഗിച്ചിരിക്കുന്ന കളർ സ്കീമുകളാണ് - അവ വളരെ പ്രകടവും ശ്രദ്ധയാകർഷിക്കുന്നതുമാണ്.
മുൻവശത്ത്, മറ്റ് പുതിയ RE ബൈക്കുകളിൽ നമ്മൾ കണ്ടിട്ടുള്ള അതേ എൽഇഡി ഹെഡ്ലാമ്പാണ്. ഇത് വിപണിയിലെ ഏറ്റവും മികച്ച ഒന്നല്ല എന്ന് പറയേണ്ടിവരും. ടേൺ ഇൻഡിക്കേറ്ററുകൾ എൽഇഡിയാണ്, പിന്നിൽ അവ ടെയിൽ ലൈറ്റിനോട് ചേർത്താണ് ഇവ പിടിച്ചിരിക്കുന്നത് മുൻവശത്തെ 120/70 സെക്ഷൻ ടയറും പിന്നിലെ 160/60 സെക്ഷൻ ടയറും മോട്ടോർസൈക്കിളിന്റെ റോഡ് പ്രെസൻസ് വർദ്ധിപ്പിക്കുന്നു.സിറ്റിയിൽ ഓടിക്കാൻ ഗെറില്ല 450 ഒരു രക്ഷയുമില്ലാത്ത വണ്ടിയാണ്! എന്നാണ് ഇത് റിവ്യൂ ചെയ്തിട്ടുള്ളവർ അഭിപ്രായപ്പെടുന്നത് ഇക്കോ, പെർഫോമൻസ് എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകൾ ലഭ്യമാണ്. ഇക്കോയിൽ, പവർ ഡെലിവറി സ്മൂത്താണ്, മോട്ടോർസൈക്കിളും കൂടുതൽ ശാന്തമായി അനുഭവപ്പെടും.
എന്നാൽ പെർഫോമൻസ് മോഡിലാണ് ഇവൻ ഇവൻ്റെ പവർ അറിയിക്കുന്നത് എന്നാണ് ഈ വണ്ടി ഓടിച്ച് നോക്കിയവരുടെ അഭിപ്രായം റൈഡിംഗ് പൊസിഷൻ വളരെ മികച്ചതാണ്. ഹാൻഡിൽബാർ ആവശ്യത്തിന് വീതിയുള്ളതും, ഫുട്ട്പെഗ്സ് പിന്നിലേക്ക് അല്പം ഉയർത്തിയുമാണ് വെച്ചിരിക്കുന്നത്.ഗൊറില്ല 450 ഹിമാലയൻ 450-യുടെ അതേ ഷാസിയിൽ ആണ് വീൽബേസ് കൂടുതലാണ്, ഇത് ഹൈ-സ്പീഡ് സ്റ്റെബിലിറ്റിക്ക് സഹായിക്കുന്നു. രണ്ട് വീലുകളിലും ഡിസ്ക് ബ്രേക്കുകളാണ്. ബ്രേക്കിംഗ് പവറിൽ വിശ്വാസമർപ്പിക്കാൻ കുറച്ച് സമയമെടുക്കുമെങ്കിലും, പിന്നീട് മനസ്സിലാകും ആവശ്യത്തിന് ബ്രേക്കിംഗ് പവർ ഇവ നൽകുന്നുണ്ടെന്ന്. സസ്പെൻഷനും നന്നായി ട്യൂൺ ചെയ്തിട്ടുണ്ട്, അടുത്തകാലത്തിറങ്ങിയ മറ്റ് ചില റോയൽ എൻഫീൽഡ് ബൈക്കുകളിലെ പോലെ പിന്നിലെ സസ്പെൻഷൻ അമിതമായി സ്റ്റിഫ് അല്ല എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ ഹിമാലയനിൽ നിന്ന് കടമെടുത്തതാണ്. നല്ല തെളിച്ചമുണ്ട്, ധാരാളം വിവരങ്ങൾ കാണിക്കുന്നു. റൈഡർക്ക് അനലോഗ്, ഡിജിറ്റൽ സെറ്റപ്പുകൾ തിരഞ്ഞെടുക്കാം. മൊബൈൽ ഡിവൈസുകൾ ചാർജ് ചെയ്യാൻ ഒരു യുഎസ്ബി ടൈപ്പ് സി പോർട്ടുമുണ്ട്.
ഗൊറില്ല 450-യുടെ പോരായ്മയെക്കുറിച്ചും പലരും ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. റൈഡിംഗ് മോഡ് മാറ്റാൻ കഴിയാതെ വരുന്നതായാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്. ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ നിയന്ത്രിക്കാനുള്ള ജോയ്സ്റ്റിക്കിൽ കുറച്ച് പ്രശ്നങ്ങളുണ്ടെന്നും പറയപ്പെടുന്നു. റിയർ വ്യൂ മിററുകൾ, വളരെ ചെറുതാണെന്നും അഭിപ്രായമുണ്ട്.
ഫ്യുവൽ ടാങ്ക് കപ്പാസിറ്റി 11 ലിറ്റർ മാത്രമാണ്, മൈലേജ് അത്ര മികച്ചതുമല്ല. ഗൊറില്ല 450 ഏകദേശം 28 കിലോമീറ്റർ മൈലേജാണ് എന്നാണ് ബൈക്ക് ഓടിച്ച് നോക്കിയ ഒരു റിവ്യൂവറിൻ്റെ അഭിപ്രായം . സീറ്റ് വളരെ സ്റ്റിഫ് ആയതുകൊണ്ട്, പെട്ടെന്ന് തന്നെ പുറം വേദനയെടുക്കും എന്നും വിമർശനമുണ്ട്. സിറ്റിയിൽ ഓടിക്കാൻ പറ്റിയ മികച്ച ബൈക്ക് ആണ് ഇതെന്നാണ് പലരുടെയും അഭിപായം.ദിവസേനയുള്ള യാത്രകൾക്കും ഇടയ്ക്കൊന്ന് ആസ്വദിച്ച് ഓടിക്കാനും പറ്റിയ ഒരു മോട്ടോർസൈക്കിളാണ് നിങ്ങൾ തിരയുന്നതെങ്കിൽ, ഗൊറില്ല 450 നിങ്ങൾക്ക് പറ്റിയ ഒന്നാണ്.