ശബരിമല കട്ടിളപ്പാളി കേസ്; ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യാപേക്ഷ നാളെ പരിഗണിച്ചേക്കും

11:06 AM Feb 01, 2026 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

ശബരിമലയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് (നാളെ) കൊല്ലം വിജിലൻസ് കോടതി പരിഗണിച്ചേക്കും. കേസിൽ തൻ്റെ റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉണ്ണികൃഷ്ണൻ പോറ്റി ജാമ്യം തേടിയിരിക്കുന്നത്. നേരത്തെ, ഇദ്ദേഹം ഉൾപ്പെട്ട ദ്വാരപാലക കേസിൽ 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായതിനെത്തുടർന്ന് ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.


ശബരിമലയിലെ സ്വർണ്ണക്കവർച്ചാ കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുദീഷ് കുമാറും രണ്ട് കേസുകളുമായി ബന്ധപ്പെട്ട് ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഈ ഹർജികളും കോടതി ഇന്ന് പരിഗണിച്ചേക്കും. കേസിലെ മറ്റൊരു പ്രധാന പ്രതിയായ തന്ത്രി കണ്ഠരര് രാജീവരും ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ഈ കേസിൽ ഉൾപ്പെട്ട മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരായ മുരളി ബാബു (മുരാരി ബാബു), എസ്. ശ്രീകുമാർ എന്നിവർക്ക് നേരത്തെ തന്നെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ഇവർ നിലവിൽ ജാമ്യത്തിൽ പുറത്തിറങ്ങിയിട്ടുമുണ്ട്.
More News :