23 മുതൽ 5 ദിവസം SBI ബാങ്കുകൾ പ്രവർത്തിക്കില്ല, സേവനങ്ങൾ മുടങ്ങും, പണിമുടക്ക് പ്രഖ്യാപിച്ച് എസ്ബിഐ ജീവനക്കാരുടെ സംഘടനകൾ

06:45 PM May 22, 2026 | വെബ് ടീം

ന്യൂഡൽഹി: രണ്ട് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ ഉപഭോക്താക്കൾക്ക് നിർദേശങ്ങളുമായി ഓൾ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷൻ (AISBISF). മെയ് 25,26 തീയതികളാണ് എസ്ബിഐ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേ സമയം 23 മുതല്‍ ബാങ്ക് സേവനങ്ങള്‍ ലഭ്യമാകില്ല. നാലാംശനിയും ഞായറും കഴിഞ്ഞ് രണ്ട് നാള്‍ സമരവും ബക്രീദ് അവധിയും കഴിഞ്ഞായിരിക്കും ബാങ്ക് പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയില്‍ ആകുക.പണിമുടക്ക് സമയത്തും ബ്രാഞ്ചുകളിൽ അത്യാവശ്യ ബാങ്കിംഗ് സേവനങ്ങൾ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് ബാങ്ക് എക്സിലൂടെ അറിയിച്ചു. എങ്കിലും, ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി ഡിജിറ്റൽ അല്ലെങ്കിൽ ബദൽ ബാങ്കിംഗ് മാർ​ഗങ്ങളെ ആശ്രയിക്കാൻ ബാങ്ക് നിർദേശിച്ചു.

കൂടാതെ എടിഎമ്മുകളും ഓട്ടോമേറ്റഡ് ഡെപ്പോസിറ്റ് ആൻഡ് വിത്ത്ഡ്രോവൽ മെഷീനുകളും ഉപയോഗിക്കാൻ ശ്രമിക്കണമെന്നും ബാങ്ക് മുന്നറിയിപ്പ് നൽകുന്നു. കൂടാതെ, ദൈനംദിന ബാങ്കിംഗ് ഇടപാടുകൾക്കായി കസ്റ്റമർ സർവീസ് പോയിന്റുകൾ , ഇന്റർനെറ്റ് ബാങ്കിംഗ്, യോനോ , മൊബൈൽ ബാങ്കിംഗ്, യുപിഐ , മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവ ഉപയോഗിക്കാനും എസ്ബിഐ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിച്ചു. മുൻകൂട്ടി ആസൂത്രണം ചെയ്ത പണിമുടക്ക് കാരണം ഉപഭോക്താക്കൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ ഖേദിക്കുന്നതായും ബാങ്ക് കൂട്ടിച്ചേർത്തു.

More News :