തിരുവനന്തപുരം: നാവായിക്കുളത്ത് മരം ഒടിഞ്ഞു വീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. നാവായിക്കുളം കുടവൂര്‍ സ്വദേശി റിസ്വാനയാണ് മരിച്ചത്. അയല്‍വാസിയുടെ പുരയിടത്തിലെ മരം ഒടിഞ്ഞ് കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു. രാവിലെ പത്തു മണിയോടെയായിരുന്നു അപകടം. ഒന്നര വയസുകാരിയായ അനിയത്തിയെ രക്ഷിക്കാന്‍ ഓടിയെത്തിയതായിരുന്നു. ഇതിനിടയിലാണ് അപകടം.രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം.
റിസ് വാനയുടെ ഒന്നര വയസുള്ള സഹോദരി വീടിനു പിറകിൽ കളിച്ചു കൊണ്ടിരിക്കെ മരം ഒടിയുന്ന ശബ്ദം കേട്ട് സഹോദരിയെ രക്ഷിക്കാൻ റിസ്‌വാന ഓടിയെത്തുകയായിരുന്നു.ഇതിനോടകം മരം റിസ്‌വാനയുടെ ദേഹത്ത് വീണാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.ഗുരുതരമായി പരിക്കേറ്റ റിസ്വാനയെ അടുത്തുള്ള സ്വകാര്യ ആശൂപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
More News :